എംബാപ്പയുടെ ഇരട്ടഗോളില്‍ ഇറാഖിനെതിരേ ഫ്രാന്‍സിന് മിന്നും ജയം

എംബാപ്പയുടെ ഇരട്ടഗോളില്‍ ഇറാഖിനെതിരേ ഫ്രാന്‍സിന് മിന്നും ജയം


ഫിലാഡല്‍ഫിയ: എംബാപ്പെ ഫ്രാന്‍സിനെ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഇറാക്കിനെതിരേ ഫ്രാന്‍സിന് മിന്നും ജയം. എംബാപ്പെയുടെ ഇരട്ടഗോളിന്റെ പിന്തുണയില്‍ ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് ഇറാഖിനെ ഫ്രാന്‍സ് തറപറ്റിച്ചത്. ഒസ്മാന്‍ ഡെംബെയാണ് ഫ്രാന്‍സിനു വേണ്ടി മൂന്നാം ഗോള്‍ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഫ്രാൻസ് ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു.

ലോകകപ്പിലെ തന്റെ ആകെ ഗോള്‍നേട്ടം 16 ആയി ഉയര്‍ത്താന്‍ എംബാപ്പെയ്ക്ക് സാധിച്ചു. ജര്‍മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പമെത്താനും എംബാപ്പെയ്ക്ക് കഴിഞ്ഞു. ലയണല്‍ മെസിയുടെ ഓള്‍-ടൈം റെക്കോര്‍ഡിന് ഇനി രണ്ട് ഗോളുകള്‍ കൂടി മാത്രം മതി എംബാപ്പെയ്ക്ക്.

ആദ്യ പകുതിയില്‍ മൈക്കല്‍ ഒലിസെ നല്കിയ പന്തിലാണ് എംബാപ്പെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ എംബാപ്പെ തന്റെ രണ്ടാമത്തെ ഗോളും കണ്ടെത്തി. തുടര്‍ന്ന് ഒലിസെയുടെ തന്നെ അസിസ്റ്റില്‍ ഒസ്മാന്‍ ഡെംബെലെ മൂന്നാം ഗോളും നേടി ഫ്രാന്‍സിന്റെ വിജയം പൂര്‍ത്തിയാക്കി. ശക്തമായ മഴയും ഇടിമിന്നലും കാരണം മത്സരം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. ആദ്യ പകുതിയില്‍ 1-0ന് ഫ്രാന്‍സ് മുന്നിട്ടുനിന്ന ശേഷമാണ് മഴയെ തുടര്‍ന്ന് മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. മഴയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ഫ്രാന്‍സ് തങ്ങളുടെ ആധിപത്യം തുടരുകയായിരുന്നു.