കാന്‍സസ് സിറ്റി: ലോകകപ്പ് ഗോളുകളുടെ സര്‍വകാല റെക്കോഡില്‍ ക്ലോസെയ്ക്കൊപ്പമെത്തി
ലയണല്‍ മെസ്സി. അല്‍ജീരിയക്കെതിരെ ലോകകപ്പിലെ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കിയതോടെയാണ് മെസ്സി റെക്കോര്‍ഡിലേക്ക് ഗോളടിച്ചത്.
ആറു ഫിഫ ലോകകപ്പുകളില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയ മെസ്സി തന്റെ മികവ് വീണ്ടും തെളിയിക്കുകയായിരുന്നു. മത്സരത്തിലെ മൂന്ന് ഗോളുകളിലൂടെ ലോകകപ്പിലെ ആകെ ഗോള്‍ നേട്ടം 16 ആയി ഉയര്‍ത്തിയാണ് മെസ്സി ജര്‍മ്മന്‍ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ സര്‍വകാല ലോകകപ്പ് ഗോള്‍ റെക്കോഡിനൊപ്പമെത്തിയത്.
38 വയസ്സും 357 ദിവസവും പ്രായമുള്ള മെസ്സി ലോകകപ്പ് മത്സരത്തില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. ഇതുവരെ ഈ നേട്ടം കൈവശം വച്ചിരുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു.
