ഇന്ത്യൻ ടീമിൻറെ പ്രകടനത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടീമിൻറെ പ്രകടനത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ച് രാഹുൽ ദ്രാവിഡ്

Rahul Dravid


ഇംഗ്ലണ്ടിനെ അവസാന ടെസ്റ്റിൽ ഇന്നിങ്സിനും 64 റണ്ണിനും പരാജയപ്പെടുത്തി പരമ്പര 4-1ന് നേടിയ ഇന്ത്യൻ ടീമംഗങ്ങളുടെ പ്രകടനത്തെ മുക്തകണ്ഠം പ്രശംസിച്ച് ടീം കോച്ച് രാഹുൽ ദ്രാവിഡ്.

ടീം ഡ്രെസ്സിംഗ് റൂമിൽ എല്ലാവരെയും വിളിച്ചുചേർത്ത രാഹുൽ ദ്രാവിഡ് പാമ്പരയിലുടനീളം അവർ നടത്തിയ പ്രകടനം ഏറ്റവും ഉയർന്ന നിലാവാരമുള്ളതായിരുന്നുവെന്ന് പറഞ്ഞപ്പോൾ ഡ്രെസ്സിംഗ് റൂം കരഘോഷത്താൽ മുഖരിതമായി. 

ഫീൽഡിലും പുറത്തും നേരിട്ട പ്രതിസന്ധികളെ അതിജീവിക്കുന്നതിൽ ടീമംഗങ്ങൾ കാട്ടിയ മികവും പിന്നോട്ട് വീണപ്പോഴെല്ലാം തിരിച്ചടികളെ അതിജീവിച്ച് മുന്നോട്ട് വരാൻ ടീമംഗങ്ങൾക്കായെന്നത് ടീമിൻറെ കരുത്താണ് കാട്ടുന്നതെന്ന് രാഹുൽ പറഞ്ഞു.

"ഈ പരമ്പരയിൽ നാം വെല്ലുവിളികൾ നേരിട്ട സന്ദർഭങ്ങളുണ്ടായിരുന്നു. പക്ഷെ, അപ്പോഴെല്ലാം ഒരു തിരിച്ചുവരവ് നടത്താനുള്ള കഴിവ് നാം കാട്ടി. നമ്മുടെ കഴിവുകളുടെ, നമ്മുട സ്വഭാവ മഹിമയുടെ, നമ്മുടെ നിശ്ചയദാർഢ്യത്തിന്റെയെല്ലാം തെളിവാണത്. ഈ പരമ്പരയിൽ പല സന്ദർഭങ്ങളിലും കളി എങ്ങോട്ട് വേണമെങ്കിലും തിരിയാവുന്ന സന്ദർഭങ്ങളുണ്ടായിരുന്നു. പക്ഷെ, ഈ ഡ്രെസ്സിംഗ് റൂമിലുള്ളവർ അപ്പോഴെല്ലാം കാളി നമുക്ക് അനുകൂലമാക്കുന്നതിന് മുന്നിട്ടിറങ്ങി. അത് വിസ്മയകരമാണ്," ബിസിസിഐ 'എക്‌സി'ൽ പങ്കുവച്ച് വിഡിയോയിൽ രാഹുൽ പറഞ്ഞു.