ഷൂട്ടൗട്ടിൽ ജർമനിക്ക് വൻ തിരിച്ചടി; പാരഗ്വായ് പ്രീക്വാർട്ടറിൽ

ഷൂട്ടൗട്ടിൽ ജർമനിക്ക് വൻ തിരിച്ചടി; പാരഗ്വായ് പ്രീക്വാർട്ടറിൽ


ബോസ്റ്റൺ:  ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജർമനിക്ക് അപ്രതീക്ഷിത തോൽവി. ആവേശകരമായ പോരാട്ടത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പാരഗ്വായോട് കീഴടങ്ങിയ ജർമനി ടൂർണമെന്റിൽ നിന്ന് പുറത്തായി. പാരഗ്വായ് പ്രീക്വാർട്ടറലേക്ക് മുന്നേറി.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. ആദ്യ പകുതിയിൽ 42ാം മിനിറ്റിൽ ജൂലയോ എൻസീസോയുടെ ഹെഡറിലൂടെയാണ് പാരഗ്വായ് ലീഡ് നേടിയത്. വലതുവിങ്ങിൽ നിന്ന് മാത്യാസ് ഗലാർസ നൽകിയ ക്രോസ് കൃത്യമായി വലയിലെത്തിച്ച എൻസീസോയ്ക്ക് മുന്നിൽ ജർമൻ ഗോൾകീപ്പർ മാനുവൽ ന്യൂയറിന് മറുപടിയുണ്ടായില്ല.

രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ ജർമനി 52ാം മിനിറ്റിൽ സമനില പിടിച്ചു. ഇടതുവിങ്ങിലൂടെ ഫ്‌ളോറിയൻ വിർട്‌സ് നൽകിയ ക്രോസ് കായ് ഹവേർട്‌സ് ഹെഡറിലൂടെ ഗോളാക്കി. പിന്നീട് ജർമനി നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും വിജയഗോൾ നേടാനായില്ല. മറുവശത്ത് പാരഗ്വായും അപകടകരമായ മുന്നേറ്റങ്ങൾ നടത്തി. 59ാം മിനിറ്റിൽ ഗുസ്റ്റാവോ കബല്ലേറോയുടെ ശക്തമായ ഷോട്ട് ന്യൂയർ രക്ഷപ്പെടുത്തി.

എക്‌സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടലേക്ക് നീണ്ടു. അവിടെയാണ് ജർമനിക്ക് തിരിച്ചടി നേരിട്ടത്. കായ് ഹവേർട്‌സിന്റെയും നിക്ക് വോൾട്ടെമാഡെയുടെയും കിക്കുകൾ ലക്ഷ്യം കണ്ടില്ല. പാരഗ്വായുടെ അവസാന രണ്ട് കിക്കുകളും പാഴായതോടെ ഷൂട്ടൗട്ട് സഡൻ ഡത്തിലേക്ക് കടന്നു.

സഡൻ ഡത്തിൽ ജർമനിക്കായി ജൊനാഥൻ ടാ എടുത്ത കിക്ക് പാഴായപ്പോൾ, പാരഗ്വായ് താരം സമ്മർദമില്ലാതെ പന്ത് വലയിലെത്തിച്ച് ടീമിന് ചരിത്രവിജയം സമ്മാനിച്ചു.

എക്വഡോറനോടേറ്റ തോൽവിയുടെ നിരാശ മറികടന്ന് മുന്നേറുകയെന്ന ലക്ഷ്യത്തോടെയാണ് ജർമനി കളത്തിലിറങ്ങിയത്. ജമാൽ മുസിയാലയെ ബെഞ്ചിലിരുത്തി സൂപ്പർ സബ്ബ് ഡെനിസ് ഉൻഡാവിന് ആദ്യ ഇലവനിൽ അവസരം നൽകിയിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ജർമനിക്കായിരുന്നു വ്യക്തമായ ആധിപത്യം. എന്നാൽ ലഭിച്ച അവസരങ്ങൾ മുതലാക്കുന്നതിൽ പിഴച്ചതോടെ മുൻ ചാമ്പ്യൻമാർക്ക് അപ്രതീക്ഷിത പുറത്താകൽ നേരടേണ്ടിവന്നു. പാരഗ്വായ് ആവേശകരമായ വിജയത്തോടെ അടുത്ത റൗണ്ടലേക്ക് മുന്നേറി.