കേരളത്തിന്റെ ഇതിഹാസ ക്രിക്കറ്റര്‍ പി. രവിഅച്ചന്‍ അന്തരിച്ചു

കേരളത്തിന്റെ ഇതിഹാസ ക്രിക്കറ്റര്‍ പി. രവിഅച്ചന്‍ അന്തരിച്ചു


തൃപ്പൂണിത്തുറ: കേരള ക്രിക്കറ്റിന്റെ മുത്തച്ഛനും കേരളത്തിന് ആദ്യമായി രഞ്ജി ട്രോഫി കിരീടം സമ്മാനിച്ച ടീമിലെ അംഗവുമായ രവി അച്ചന്‍ നിര്യാതനായി.  95 വയസായിരുന്നു.
രഞ്ജി ട്രോഫിയില്‍ 55 മല്‍സരങ്ങളില്‍  കേരളത്തിനായി കളത്തിലിറങ്ങിയ രവി അച്ചന് ആഭ്യന്തര ക്രിക്കറ്റില്‍ ആദ്യമായി ആയിരം റണ്‍സും നൂറു വിക്കറ്റും തികച്ച താരമെന്ന റെക്കോര്‍ഡും സ്വന്തമാണ്.