കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ ചരിത്രമെഴുതി ഡി. ഗുകേഷ്

കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ ചരിത്രമെഴുതി ഡി.  ഗുകേഷ്


ടൊറന്റോ: ലോക ചാമ്പ്യനെ നേരിടേണ്ട ചലഞ്ചറെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ജേതാവായി ഇന്ത്യയുടെ 17-കാരൻ ഗ്രാൻഡ്‌മാസ്റ്റർ ദൊമ്മരാജു ഗുകേഷ്. ഇതോടെ ടൂർണമെൻറ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വിജയിയായി ഗുകേഷ്.

ഈ വർഷം നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ ഗുകേഷ് നിലവിലെ ലോകചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ നേരിടും. ലോക ചാമ്പ്യൻഷിപ്പിന്റെ തീയതിയും വേദിയും ഇതുവരെ തീരുമാനിച്ചിട്ടില്ല.