ന്യൂഡല്‍ഹി: ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീന ഒന്നാം റാങ്ക് നിലനിര്‍ത്തി. സ്‌പെയിന്‍ രണ്ടാമതും ഫ്രാന്‍സ് മൂന്നാമതും ഇംഗ്ലണ്ട് നാലാമതുമാണുള്ളത്. അര്‍ജന്റീനയുടെ ചിരവൈരികളാണ് ബ്രസീല്‍ അഞ്ചാമതാണ്. പോര്‍ച്ചുഗലിനാണ് ആറാം സ്ഥാനം.
ഇന്ത്യന്‍ ഫുട്ബാള്‍ ടീം 34 റാങ്കുകള്‍ താഴ്ന്ന് 133-ാം സ്ഥാനത്തെത്തി. എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും മോശം റാങ്കിംഗിലാണ് ഇന്ത്യയുള്ളത്. 2023ല്‍ 99-ാം സ്ഥാനത്തുണ്ടായിരുന്നതാണ് ഇന്ത്യ താഴേക്ക് പതിച്ചത്.
അവസാനം കളിച്ച 16 മത്സരങ്ങളില്‍ നിന്നും ഇന്ത്യ ഒന്നില്‍ മാത്രമാണ് ജയിച്ചത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ മനോലോ മാകര്‍ക്വസ് സ്ഥാനമൊഴിഞ്ഞിരുന്നു.