വയനാട് ഉരുള്‍പൊട്ടല്‍; ഇതുവരെ രക്ഷപ്പെടുത്തിയത് 5,500ഓളം പേരെ

വയനാട് ഉരുള്‍പൊട്ടല്‍; ഇതുവരെ രക്ഷപ്പെടുത്തിയത് 5,500ഓളം പേരെ


കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടലില്‍ കാണാതായവരുടെ വിവരങ്ങള്‍ വയനാട് ജില്ലാ അധികൃതര്‍ ശേഖരിക്കാന്‍ തുടങ്ങി. കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് ഹെലികോപ്ടറുകള്‍ ഉപയോഗിച്ചും പുറത്തെത്തിക്കുന്നുണ്ട്. 

നിരവധി കുടുംബങ്ങളിലെ അംഗങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ കാണുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ വയനാട്ടില്‍ 45 ദുരിതാശ്വാസ ക്യാമ്പുകളിലായി 3069 പേരാണുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി ഏജന്‍സികളും പൊതുജനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. 

മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോഡി ധനസഹായം പ്രഖ്യാപിച്ചു.