തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അവസരവാദത്തിന്റെ ആള്‍രൂപമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് വിജയത്തിനായി എസ് ഡി പി ഐയുമായും പി ഡി പിയുമായും ആര്‍ എസ് എസുമായും മുഖ്യമന്ത്രി കൂട്ടുകൂടും. എസ് ഡി പി ഐയുമായി കൂട്ടുകുടുമ്പോള്‍ പിണറായി വിജയന്‍ ആദ്യം ചെയ്യേണ്ടത് അഭിമന്യുവിന്റെ വീട്ടില്‍ പോയി അവരുടെ മാതാപിതാക്കളുടെ കാല് പിടിച്ച് മാപ്പ് ചോദിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
എന്ത് ചെയ്താലും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പോകുന്നില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുമായി നേരിട്ടൊരു സംവാദത്തിലേര്‍പ്പെടാനുള്ള സ്ഥലവും തിയ്യതിയും അദ്ദേഹം അറിയിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അദ്ദേഹം അത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയുള്ളതാക്കി മാറ്റിയെന്നും അങ്ങനെ നടത്തുന്നതില്‍ കുഴപ്പമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് എവിടെ മുക്കിയെന്ന് അന്വേഷിക്കണം. രക്തസാക്ഷി ഫണ്ട് മുക്കിയത് അന്വേഷിച്ചതിന ശേഷമാണ് തങ്ങളോട് കണക്ക് ചോദിക്കേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.
