കൊച്ചി: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പ്പപാളിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 90 ദിവസത്തെ ജയില്‍ വാസത്തിനു ശേഷവും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പോറ്റിക്ക് ജാമ്യം അനുവദിച്ചത്.
എന്നാല്‍ കട്ടിളപ്പാളി കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ഉണ്ണകൃഷ്ണന്‍ പോറ്റിക്ക് ജയിലില്‍ തുടരേണ്ടി വരും. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉ്ണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്.
ഉണ്ണികൃഷ്ണന്‍ പോറ്റി കോടികളുടെ ഭൂമിയിടപാട് നടത്തിയതായി നേരത്തെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച രേഖകള്‍ എസ് ഐ ടി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
