പാലക്കാട് സി പി എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് കുത്തേറ്റു

പാലക്കാട് സി പി എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് കുത്തേറ്റു


പാലക്കാട്: ഒറ്റപ്പാലത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അര്‍ഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള സംഘര്‍ഷമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

അര്‍ഷിദിനെയും പ്രശാന്തിനെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ അമീന്‍, സനൂപ്, സന്തോഷ്, അനില്‍ എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.