ഇടുക്കി: നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ജീപ്പില്‍ 12 പേരുണ്ടായിരുന്നു.
നാരകക്കാനത്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായെത്തിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വിവാഹ ചടങ്ങുകള്‍ക്കു ശേഷം സമീപത്തുള്ള വ്യൂ പോയിന്റില്‍പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. 200 അടിയോളം താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.
നാട്ടുകാര്‍ ചേര്‍ന്ന് യാത്രക്കാരെ ഇടുക്കി മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും രണ്ടുപേര്‍ മരിച്ചിരുന്നു. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് മാറ്റി.
