തൃശൂര്‍ പൂരം സ്‌ഫോടനം: മരിച്ചവര്‍ 14; രക്ഷാപ്രവര്‍ത്തനത്തിന് 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു

തൃശൂര്‍ പൂരം സ്‌ഫോടനം: മരിച്ചവര്‍ 14; രക്ഷാപ്രവര്‍ത്തനത്തിന് 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപയാണ് അനുവദിച്ചത്. തൃശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് തുക അനുവദിച്ചത്.

സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. 12 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്നും മെഡിക്കല്‍ കോളെജ് അധികൃതര്‍ അറിയിച്ചു. ഒരാള്‍ വെന്റിലേറ്ററിലാണ്.