കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; രാജകുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; രാജകുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്


തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തോട് രാജകുടുംബം സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍. കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കാന്‍ തുടങ്ങിയതോടെയാണ് രാജകുടുംബം അന്വേഷണത്തോട് നിസ്സഹകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ചോദ്യം ചെയ്യലിന്റെ പേരില്‍ പൊലീസ് മാനസികമായി ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് കുടുംബാംഗങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. മോഷണം ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസാണ് കേസെടുത്തത്. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും അമൂല്യ രത്നങ്ങളുമാണ് കൊട്ടാരത്തിലെ അലമാരയില്‍ നിന്ന് മോഷണം പോയതെന്നാണ് പരാതിയില്‍ പറയുന്നത്.