കൊച്ചി: യേശുവിനെ വാഴ്ത്തിപ്പാടി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും. ഇരുവരും ചേര്‍ന്ന് ആലപിച്ച 'ദൈവപുത്രന്റെ യാഗം' എന്ന സംഗീത ആല്‍ബം ഫേസ്ബുക്കിലൂടെ സുരേഷ് ഗോപി റിലീസ് ചെയ്തു.
മാനവരാശിയുടെ രക്ഷയ്ക്കായി ദൈവപുത്രന്‍ കാല്‍വരിയില്‍ സ്വയം ബലിയായി മാറിയ ഈ പുണ്യദിനത്തില്‍, പ്രാര്‍ത്ഥനാപൂര്‍വ്വം ഒരു സംഗീത സമര്‍പ്പണം നിങ്ങളിലേക്ക് എത്തിക്കുന്നു. 'ഗോല്‍ഗോഥാ തന്‍ മുകളില്‍ ബലി തന്‍ പീഠമൊരുങ്ങി മര്‍ത്യ പാപം നീക്കാനായി ദൈവപുത്രന്റെ യാഗം...'
ലോകത്തിന്റെ നോവുകള്‍ നീങ്ങാനും സ്‌നേഹവും സമാധാനവും പുലരാനുമുള്ള ഈ പ്രാര്‍ഥന നിങ്ങളിലേക്കും പകരട്ടെ എന്ന് ആശംസിക്കുന്നു. എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപി ലിങ്ക് പങ്കു വച്ചിരിക്കുന്നത്.
ഇരുവരും ചേര്‍ന്ന് മനോഹരമായി ആലപിച്ചിരിക്കുന്ന ഗാനം ഫാ. ജോയല്‍ പണ്ടാരപ്പറമ്പിലാണ് എഴുതിയിരിക്കുന്നത്. ജേക്‌സ് ബിജോയ്, മനീഷ് ഷാജി എന്നിവരാണ് സംഗീത സംവിധായകര്‍.
