പാലക്കാട്‌വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് ലോറി പാഞ്ഞു കയറി; ഒരു വിദ്യാർത്ഥി മരിച്ചു

പാലക്കാട്‌വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് ലോറി പാഞ്ഞു കയറി; ഒരു വിദ്യാർത്ഥി മരിച്ചു


പാലക്കാട് : പാലക്കാട് മുണ്ടൂരിൽ വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് ലോറി പാഞ്ഞു കയറി. ഒരു വിദ്യാർത്ഥി മരിച്ചു. മുഹമ്മദ് ഫർഹാനാണ് മരിച്ചത്. നാല് വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു.
മുണ്ടൂരിന് സമീപം ഒമ്പതാം മൈലിന് സമീപം ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് അപകടം ഉണ്ടായത്. യുവക്ഷേത്ര കോളജിലെ നാലു വിദ്യാർത്ഥികൾ റോഡിലൂടെ നടന്നു പോകുകയായിരുന്നു.

ഇതിനിടെയാണ് ആശുപത്രി മാലിന്യവുമായി വന്ന ലോറി കുട്ടികൾക്ക് ഇടയിലേക്ക് പാഞ്ഞുകയറിയത്. പരിക്കേറ്റ വിദ്യാർത്ഥികളിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അതുവഴി നടന്നുപോയ മറ്റൊരു കാൽനടയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.