എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയം 99.07 ശതമാനം

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയം 99.07 ശതമാനം


തിരുവനന്തപുരം:  എസ്എസ്എൽസി പരീക്ഷയിൽ 99.07 % വിജയം. 99.5% ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. കേരളത്തിലും ഗൾഫിലുമായി 3059 സ്‌കൂളുകളിലാണ് പരീക്ഷ നടന്നത്. 4,14,290 കുട്ടികൾ പരീക്ഷ എഴുതിയിൽ 4,10,456 കുട്ടികൾ ഉന്നതപഠനത്തിന് യോഗ്യത നേടി. 30,514 കുട്ടികൾക്കു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ തവണ ഇത് 61,444 ആയിരുന്നു.

വൈകിട്ട് 3.30 മുതൽ താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും. വിദ്യാർഥികൾക്കു റജിസ്റ്റർ നമ്പർ നൽകി ഫലമറിയാം.

വെബ്‌സൈറ്റുകൾ:

https://pareekshabhavan.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://results.kite.kerala.gov.in


മൊബൈൽ ആപ്പുകൾ

PRD LIVE

SAPHALAM 2025

വാട്‌സാപ്: 9188619958

(ഈ നമ്പറിൽ 'RESULT' എന്ന് മെസേജ് അയച്ച ശേഷം റജിസ്‌ട്രേഷൻ നമ്പറും ജനന തീയതിയും നൽകിയാൽ ഫലം പിഡിഎഫ് രൂപത്തിൽ ലഭിക്കും)