വേദിയില്‍ പേര് പറഞ്ഞില്ല; കേന്ദ്രമന്ത്രിയുടെ പരിപാടിയില്‍ നിന്ന് ശ്രീലേഖ ഇറങ്ങിപ്പോയി

വേദിയില്‍ പേര് പറഞ്ഞില്ല; കേന്ദ്രമന്ത്രിയുടെ പരിപാടിയില്‍ നിന്ന് ശ്രീലേഖ ഇറങ്ങിപ്പോയി


തിരുവനന്തപുരം: കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് പരിപാടിയില്‍ പേര് പരാമര്‍ശിക്കാത്തതില്‍ പ്രകോപിതയായ വട്ടിയൂര്‍ക്കാവിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. കേന്ദ്രമന്ത്രി ബി ജെ പി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റ പേരുമാത്രമാണ് പരാമര്‍ശിച്ചതെന്ന് ആരോപിച്ചാണ് വേദിവിട്ടത്.

വേദിയിലുണ്ടായിരുന്ന രാജീവ് ചന്ദ്രശേഖറിനോടും മേയര്‍ വി വി രാജേഷിനോടും ശ്രീലേഖ അതൃപ്തി അറിയിക്കുകയും ചെയ്തു. അനുനയിപ്പിക്കാന്‍ ശ്രമിച്ച ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ ജി സോമനോട് കയര്‍ത്ത ശ്രീലേഖ ഒടുവില്‍ നേതാക്കളുടെ അനുനയനത്തിന് വഴങ്ങിയാണ് തിരികെ വേദിയിലെത്തിയത്.