ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ


തിരുവനന്തപുരം: കോൺ​ഗ്രസ് എം.എൽ.എ ഷാനിമോൾ ഉസ്മാനെ നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. ഷാനിമോൾക്ക് 99 വോട്ട് ലഭിച്ചു. ഇടത് സ്ഥാനാർഥിയായ മുഹമ്മദ് മുഹസീന് 34 വോട്ടാണ് ലഭിച്ചത്. ബി.ജെ.പിയിലെ മൂന്ന് അം​ഗങ്ങളും സ്പീക്കറും വോട്ട് ചെയ്തില്ല. യു.ഡി.എഫ് എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാര്യർ എന്നിവരും സി.പി.എം അം​ഗം സി.കെ.ഹരീന്ദ്രനും സഭയിൽ ഹാജരായില്ല. 

കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോൾ ഉസ്മാൻ. 35 വർഷത്തിന് ശേഷമാണ് കേരള നിയമസഭയിൽ വനിതാ ഡെപ്യൂട്ടി സ്പീക്കർ വരുന്നത്. 

​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗത്തിന്മേലുള്ള ചർച്ച ഇന്ന് തുടങ്ങും. അന്തരിച്ച മുൻ മന്ത്രി ടി.യു.കുരുവിള, മുൻ എം.പി കെ.പി.ധനപാലൻ എന്നിവർക്ക് സഭ ചരമോപചാരം അർപ്പിക്കും. 19നാണ് യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെയാവും ബഡ്ജറ്റ് അവതരിപ്പിക്കുക.