ബിനാലെയിലെ വിദേശ കലാകാരിക്കെതിരെ ലൈംഗികാതിക്രമം; മുംബൈ സ്വദേശിക്കെതിരെ അന്വേഷണം

ബിനാലെയിലെ വിദേശ കലാകാരിക്കെതിരെ ലൈംഗികാതിക്രമം; മുംബൈ സ്വദേശിക്കെതിരെ അന്വേഷണം


കൊച്ചി: ബിനാലെ കലാകാരിയായ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം. തായ്വാന്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മുംബൈ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

മൂന്ന് ദിവസം മുമ്പായിരുന്നു പരാതി ലഭിച്ചത്. ബിനാലെ വേദിക്ക് സമീപത്ത് വെച്ച് യുവതി പരിചയപ്പെട്ട മുംബൈ സ്വദേശി സുമിത്തിനെതിരെയാണ് പരാതി.

പരിചയപ്പെട്ടതിന് ശേഷം ഇരുവരും ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ലൈംഗിക ഉദ്ദേശത്തോടെ പ്രതി കടന്നുപിടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഇ-മെയില്‍ മുഖേന കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഫോര്‍ട്ട് കൊച്ചി പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ സുമിത്തിനെ ഇപ്പോഴും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് അറിയിച്ചു.