മുണ്ടത്തിക്കോട് അപകടം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മരിച്ചു

മുണ്ടത്തിക്കോട് അപകടം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മരിച്ചു


തൃശൂർ: നാടിനെ നടുക്കിയ തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ബേൺസ് ഐസിയുവിൽ ചികിത്സയിലായിരുന്നു സതീശൻ.

ഇതോടെ അപകടത്തിൽ മരണം 11 ആയി. ദുരന്തത്തിൽ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ 3 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇവരെ കൂടാതെ മറ്റു ആറു പേർ ചികിത്സയിലുണ്ട്. അവർ ഇന്ന് തന്നെ ആശുപത്രി വിട്ടേക്കും. അപകടം മൂലം നാലു പേരെ കാണാതായിട്ടുണ്ട്. ഇവരെ തിരിച്ചറിയാനായി കുടുംബാംഗങ്ങളുടെ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.