കോഴിക്കോട്: സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍(81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി മഹല്ലുകളുടെ ഖാസിയായിരുന്നു. സ്വദേശമായ മലപ്പുറം തിരൂര്‍കാട്ടെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും
മലപ്പുറം ജില്ലയിലെ ഇരുമ്പുഴിക്കോട്ട് 1945ല്‍ ജനനം. ദര്‍സ് പഠനത്തിനു ശേഷം വിവിധ സ്ഥലങ്ങളില്‍ മുദരിസായി. 1978ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ അധ്യാപകനായി. 2003 മുതല്‍ പ്രിന്‍സിപ്പലായ അദ്ദേഹം ശൈഖുല്‍ ജാമിഅ എന്നാണ് അറിയപ്പെടുന്നത്. 2010ല്‍ സമസ്ത സെക്രട്ടറിയായി. 2003 മുതല്‍ 2005 വരെ കേരള സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാനും 2006-09ല്‍ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായിരുന്നു. 2016 മുതല്‍ സമസ്ത ജനറല്‍ സെക്രട്ടറിയാണ്. 2004 മുതല്‍ സംസ്ഥാന മുസ്ലിം ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയാണ്. അല്‍ മുഅല്ലിം, അല്‍ നൂര്‍ മാസികകള്‍, സുന്നി അഫ്കാര്‍ ചീഫ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു
