കൊച്ചി: ലഹരി വില്പന നടത്തുന്ന ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി, സൊമാറ്റോ ഡെലിവറിക്കാര്‍ ലഹരി വില്പന നടത്തുന്നു എന്ന് വ്യാപകമായി പരാതിയുണ്ട്. ഈ പരിപാടി അവസാനിപ്പിക്കണം. ഇത് അവസാനമുന്നറിയിപ്പാണ്. തുടര്‍ന്നാല്‍ പിടികൂടുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷന്‍ തൂഫാന്‍ കേസുകളില്‍ ഒരു ശുപാര്‍ശയും കേള്‍ക്കരുതെന്ന് പോലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആംബുലന്‍സുകള്‍ ലഹരിവില്പനക്ക് ഉപയോഗിക്കുന്നെന്ന് പരാതിയയുണ്ട്. ആംബുലന്‍സുകളും പരിശോധിക്കും. ജനങ്ങളും റെയ്ഡിന്റെ ഭാഗമാകുന്നത് നല്ല കാര്യമാണ്. ജനങ്ങള്‍ ഒന്നടങ്കം തൂഫാന്‍ വാരിയേഴ്‌സ് ആയി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് അവസാന മുന്നറിയിപ്പ്; ലഹരി വില്‍പനയ്ക്ക് ആംബുലന്‍സും; കര്‍ശന നടപടിയെന്ന് ചെന്നിത്തല
