'' ഐ വാണ്ട് ടു റേപ്പ് യു എന്നാവർത്തിച്ചുകൊണ്ട് ക്രൂരമായി പീഡിപ്പിച്ചു'' രാഹുലിനെതിരെ അതിജീവിതയുടെ മൊഴി

'' ഐ വാണ്ട് ടു റേപ്പ് യു എന്നാവർത്തിച്ചുകൊണ്ട് ക്രൂരമായി പീഡിപ്പിച്ചു'' രാഹുലിനെതിരെ അതിജീവിതയുടെ മൊഴി


തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി പ്രോസിക്യൂഷൻ. വിവാഹവാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച ശേഷം സംസാരിക്കാനെന്ന പേരിൽ ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി ഐ വാണ്ട് ടു റേപ്പ് യു എന്നാവർത്തിച്ചുകൊണ്ട് അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് മൊഴി.
'ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമം നടത്തി. പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു. പിന്നീട് വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ തെറി വിളിച്ചു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാൻ പലവട്ടം ആവശ്യപ്പെട്ടു. രാഹുലിനെ ഭയമാണ്'  മൊഴിയിലെ ഭാഗങ്ങൾ.

എസ്പിജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് മൊഴി എടുത്തത്. വിവാഹവാഗ്ദാനം നൽകി മാങ്കൂട്ടത്തിലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് കാറിൽ ഹോം സ്റ്റേയിൽ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നുമായിരുന്നു രണ്ടാമത്തെ പരാതി.