തിരുവനന്തപുരം: പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ ഹാജരാക്കി. അഭിഭാഷകന്‍ മുഖേന മുദ്രവച്ച കവറിലാണ് രാഹുല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയത്. ഓഡിയോ സന്ദേശം, ചാറ്റുകള്‍, വീഡിയോകള്‍ എന്നിവയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ബുധനാഴ്ചയാണ് കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
നിലവില്‍ രാഹുല്‍ പരാതിക്കാരിക്കെതിരെ മൂന്ന് ഡിജിറ്റല്‍ തെളിവുകളും മൂന്ന് ഡോക്യുമെന്റ്് ഫയലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സമയത്ത് പരാതിക്കാരിക്കെതിരെ ചില തെളിവുകള്‍ രാഹുല്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരിയും കൂടുതല്‍ തെളിവുകളുമായി രംഗത്തെത്തിയിതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും തെളിവുകള്‍ ഹാജരാക്കിയത്.
