പി വി അന്‍വറും സി കെ ജാനുവും യു ഡി എഫിലേക്ക്

പി വി അന്‍വറും സി കെ ജാനുവും യു ഡി എഫിലേക്ക്


കൊച്ചി: പി വി അന്‍വറും സി കെ ജാനുവും യു ഡി എഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാനാണ് യു ഡി എഫ് യോഗത്തില്‍ ധാരണയായത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫുമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനമായത്.

അതേസമയം കേരള കോണ്‍ഗ്രസ് എം വിഷയത്തില്‍ ഇനി ഇടപെടേണ്ടെന്നും നിലപാട് അവര്‍ പറയട്ടെ എന്നും യോഗത്തില്‍ തീരുമാനമായി. 

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് യു ഡി എഫ്. സീറ്റ് വിഭജനം നേരത്തെ തീര്‍ക്കാനാണ് നീക്കം. ജനുവരിയില്‍ സീറ്റ് വിഭജനം തീര്‍ക്കാന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്.