പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്

പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്


തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയതിനു പിന്നാലെ ഇടതുപക്ഷവുമായി ഇടഞ്ഞു നില്‍ക്കുന്ന നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി പ്രേംകുമാര്‍ സംസാരിച്ചതായും ഇക്കാര്യം കെ സി സ്ഥിരീകരിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം.

കോണ്‍ഗ്രസിലെത്തിയാല്‍ അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് കെ സി വാഗ്ദാനം ചെയ്തതായും പ്രേംകുമാര്‍ അനുകൂലമായി പ്രതികരിച്ചതായാണ് സൂചന.

കവി സച്ചിദാദനന്ദന്‍ തുടര്‍ഭരണം വേണ്ടെന്ന തരത്തില്‍ വിമര്‍ശനം നടത്തിയിട്ടും എന്തുകൊണ്ടാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റാത്തതെന്ന് പ്രേംകുമാര്‍ ചോദിച്ചിരുന്നു. നേരത്തെ കോണ്‍ഗ്രസിലേക്ക് പോകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നായിരുന്നു നടന്റെ പ്രതികരണം.