തിരുവനന്തപുരം: ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പി പി ദിവ്യയെ മാറ്റി. മഹിള അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്നാണ് ദിവ്യയെ മാറ്റിയത്.
പുതിയ സെക്രട്ടറിയായി സി എസ് സുജാതയെ തെരഞ്ഞെടുത്തു. കെ എസ് സലീഖയാണ് സംസ്ഥാന പ്രസിഡന്റ്. ഇ പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു. പി പി ദിവ്യ ആവശ്യപ്പെട്ട പ്രകാരമാണ് ഒഴിവാക്കിയതെന്ന് സുജാത പ്രതികരിച്ചു.
