രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ പോസ്റ്റർ; കേസെടുത്ത് പോലീസ്

രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ പോസ്റ്റർ; കേസെടുത്ത് പോലീസ്


വയനാട്: മുഖ്യമന്ത്രി തർക്കത്തിനിടെ രാഹുൽ ​ഗാന്ധിക്കും പ്രിയങ്ക ​ഗാന്ധിക്കുമെതിരേ വയനാട്ടിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന കോൺ​ഗ്രസ് എം.എൽ.എ ടി.സിദ്ദിഖിന്റെ പരാതിയിലാണ് കേസെടുത്തത്. പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവം ​ഗൗരവമായാണ് ഹൈക്കമാൻഡ് എടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ കെ.സി വിഭാ​ഗവും വി.ഡി.സതീശൻ അനുകൂലികളും പരസ്പരം സംശയിക്കുന്നതിനിടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ വയനാട് ലോക്സഭ മണ്ഡലത്തിലെ വിവിധ ഭാ​ഗങ്ങളിൽ രാഹുലിനെയും പ്രിയങ്കയെയും രൂക്ഷമായി വിമർശിച്ച് പോസ്റ്റർ പതിപ്പിച്ചിരുന്നു. കെ.സി.വേണു​ഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിച്ചാൽ പ്രതിഷേധം ശക്തമാകുമെന്നും രാഹുലിന്റെയും പ്രിയങ്കയുടെയും വിഡ്ഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ കുറിച്ചിരുന്നു.