'നിങ്ങൾ വടിയും നീട്ടിപ്പിടിച്ച് നില്‍ക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടേൽ ഞാൻ പറഞ്ഞോളാം', മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

'നിങ്ങൾ വടിയും നീട്ടിപ്പിടിച്ച് നില്‍ക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടേൽ ഞാൻ പറഞ്ഞോളാം', മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ


ന്യൂഡൽഹി: മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയുമെന്നും നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല എന്നുമാണ് പിണറായി പറഞ്ഞത്. ഡൽഹിയിൽ സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത് കേരള ഹൗസിൽ എത്തിയപ്പോളായിരുന്നു പ്രതികരണം. 

പിണറായിയോട് വിഴിഞ്ഞം വിഷയത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നതകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായം തേടാന്‍ ശ്രമിച്ചപ്പോഴായിരുന്നു അദ്ദേഹം ക്ഷുഭിതനായത്. 'നിങ്ങളുണ്ടല്ലോ.. ഞാന്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും. വടിയും നീട്ടിപ്പിടിച്ച് നില്‍ക്കേണ്ട കാര്യമില്ല'പിണറായി പറഞ്ഞു.

രാവിലെയും അദ്ദേഹം മാധ്യമങ്ങളോട് ക്ഷുഭിതനായിരുന്നു. കേരളാ ഹൗസില്‍നിന്നിറങ്ങി വാഹനത്തില്‍ കയറുന്നതിനിടെയായിരുന്നു അത്. മാധ്യമപ്രവര്‍ത്തകര്‍ വാഹനത്തിന് അടുത്ത് തടിച്ചുകൂടിയപ്പോഴാണ് അദ്ദേഹം കയര്‍ത്തത്. 'നിങ്ങള്‍ക്ക് ന്യൂസ് വേണം എന്നുവെച്ച് വാതിലടയ്‌ക്കേണ്ടേ' എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.