കോതമംഗലത്ത് പാംഗയർ ഗ്രോവ്‌സ് പദ്ധതിക്ക് ശിലാസ്ഥാപനം നടത്തി

കോതമംഗലത്ത് പാംഗയർ ഗ്രോവ്‌സ് പദ്ധതിക്ക് ശിലാസ്ഥാപനം നടത്തി


കോതമംഗലം: കോതമംഗലത്ത് നിർമാണം ആരംഭിക്കുന്ന പാംഗയർ ഗ്രോവ്‌സ് സീനിയർ ലിവിംഗ് പ്രോജക്ടിന് ശിലാസ്ഥാപനം നടത്തി. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ ആശീർവാദവും പ്രാർഥനയും നടത്തി.

സീനിയർ ലിവിംഗ് പ്രോജക്ട് അഡൈ്വസർ ലിജു ജിജോ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ആറേക്കർ ഭൂമിയിൽ 400 അപാർട്ട്‌മെന്റുകളാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നത്. പ്രായമായവർക്ക് താമസിക്കാൻ അനുയോജ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കും.

ചടങ്ങിൽ പാംഗയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബാബു ജോസഫ്, ഡയറക്ടർ കോ ഫൗണ്ടർ ലിമി തോമസ്, ജനറൽ മാനേജർ ബിബിൻ വർഗീസ്, കോതമംഗലം സിൽവർ ടിപ്‌സ് ഹോട്ടൽ മാനേജിംഗ് ഡയറക്ടർ ജെയിംസ് മാത്യു, പ്രോജക്ട് ആർക്കിടെക്ട് കെ.സി. ജോർജ് എന്നിവർ പങ്കെടുത്തു.