പാലക്കാട് പിഷാരടി; കോണ്‍ഗ്രസ് 55 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാലക്കാട് പിഷാരടി; കോണ്‍ഗ്രസ് 55 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ 55 സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. തര്‍ക്കം നിലനില്‍ക്കുന്ന നാല്‍പ്പതോളം സീറ്റുകള്‍ ഒഴിവാക്കിയാണ് ആദ്യ പട്ടിക തയ്യാറാക്കിയത്.

എം പിമാരെ ആരേയും നിയമസഭാ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇവര്‍ അവകാശം ഉന്നയിച്ചിരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടില്ല. പാലക്കാട്ട് മിമിക്രി- സിനിമ താരം രമേശ് പിഷാരടിയാണ് സ്ഥാനാര്‍ഥി.

പറവൂര്‍- വി ഡി സതീശന്‍, ഹരിപ്പാട്- രമേശ് ചെന്നിത്തല, പേരാവൂര്‍- സണ്ണി ജോസഫ്, വട്ടിയൂര്‍ക്കാവ്- കെ മുരളീധരന്‍, കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കൊല്ലം- ബിന്ദു കൃഷ്ണ, പാലക്കാട്- രമേശ് പിഷാരടി, കുന്നത്തുനാട്- വി പി സജീന്ദ്രന്‍ എന്നിവര്‍ മത്സര രംഗത്തുണ്ട്.

ചാലക്കുടിയില്‍ സനീഷ് കുമാര്‍ ജോസഫ്, അങ്കമാലിയില്‍ റോജി എം ജോണ്‍, ഇരിക്കൂറില്‍ അഡ്വ. സജീവ് ജോസഫ്, മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടന്‍ എന്നിവരാണ് മത്സരിക്കുന്നത്. 

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍, പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല, കോവളത്ത് എം വിന്‍സന്റ്, കല്‍പ്പറ്റയില്‍ ടി സിദ്ദിഖ്, ചിറയിന്‍കീഴ് രമ്യ ഹരിദാസ്, കുണ്ടറയില്‍ പി സി വിഷ്ണുനാഥ്, കരുനാഗപ്പള്ളിയില്‍ സി ആര്‍ മഹേഷ്, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും ജനവിധി തേടും.  

എറണാകുളത്ത് ടി ജെ വിനോദ്, തൃക്കാക്കരയില്‍ ഉമ തോമസ്, കൊടുങ്ങല്ലൂരില്‍ ഒ ജെ ജനീഷ്, തൃശൂരില്‍ രാജന്‍ പല്ലന്‍, മണലൂരില്‍ ടി എന്‍ പ്രതാപന്‍, ചിറ്റൂരില്‍ സുമേഷ് അച്യുതന്‍, കോങ്ങാട് കെ എ തുളസി, തൃത്താലയില്‍ വി ടി ബല്‍റാം, തരൂരില്‍ കെ സി സുബ്രഹ്മണ്യം, വണ്ടൂരില്‍ എ പി അനില്‍കുമാര്‍, 

പൊന്നാനിയില്‍ കെ പി നൗഷാദലി, കോഴിക്കോട് നോര്‍ത്തില്‍ കെ ജയന്ത്, നാദാപുരത്ത് കെ എം അഭിജിത്, നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് എന്നിവരാണ് രംഗത്തുള്ളത്. 

മലമ്പുഴയില്‍ എ സുരേഷും കൊട്ടാരക്കരയില്‍ അയിഷ പോറ്റിയും നാട്ടികയില്‍ സുനില്‍ ലാലൂരും തവനൂരില്‍ വി എസ് ജോയിയും എലത്തൂരില്‍ വിദ്യ ബാലകൃഷ്ണനും സുല്‍ത്താന്‍ ബത്തേരിയില്‍ ഐ സി ബാലകൃഷ്ണനും കൊയിലാണ്ടിയില്‍ കെ പ്രവീണ്‍കുമാറും ആലുവയില്‍ അന്‍വര്‍ സാദത്തും 

ധര്‍മടത്ത് അബ്ദുല്‍ റഷീദും തലശ്ശേരിയില്‍ കെ പി സാജുവും മാനന്തവാടിയില്‍ ഉഷ വിജയനും ബാലുശ്ശേരിയില്‍ വി ടി സൂരജും നെന്മാറയില്‍ ടി തങ്കപ്പനും ആലത്തൂരില്‍ കെ എന്‍ ഫെബിനും ഒല്ലൂരില്‍ ഷാജി ജെ കോടങ്കണ്ടത്തും കയ്പമംഗലത്ത് ടി എം നാസറും പുതുക്കാട് കെ എം ബാബുരാജും വൈക്കത്ത് കെ ബിനിമോനും മാവേലിക്കരയില്‍ മുത്താര രാജും ചാത്തന്നൂരില്‍ സൂരജ് രവിയും ജനവിധി തേടും.