തിരുവനന്തപുരം: രണ്ടു തോണിയില്‍ കാലുവെക്കുന്നയാളാണ് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് ആരോപിച്ച് സി പി എം നേതാവ് പി ജയരാജന്‍. വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പി ജയരാജന്‍ ഉയര്‍ത്തിയത്. ബഹുമുഖ വേഷമാണ് അദ്ദേഹത്തിനെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. കെ എസ് ഇ എയുടെ സാംസ്‌കാരിക വിഭാഗമായ രചന സംഘടിപ്പിച്ച സനാതനികളുടെ ഹിന്ദുത്വ വഴികള്‍ എന്ന പുസ്തകത്തെ കുറിച്ചുള്ള പ്രഭാഷണത്തിലാണ് പി ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചത്.
വെള്ളാപ്പള്ളി നടേശന്‍ നവോഥാന സമിതി അധ്യക്ഷനായി നില്‍ക്കുമ്പോഴും മകന്‍ സംഘപരിവാറിനൊപ്പവും ഭാര്യ ബി ജെ പിക്കൊപ്പവുമാണ്. ശ്രീനാരായണ ഗുരു ദര്‍ശനത്തിന് എതിരായ നിലപാടാണ് ഇപ്പോള്‍ എസ് എന്‍ ഡി പി തലപ്പത്തുള്ളവര്‍ക്കെന്നും അദ്ദേഹം വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തിക്കൊണ്ടുള്ള സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടില്‍ വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് വിലയിരുത്തല്‍ സി പി എമ്മിനുണ്ട്. ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് അയ്യപ്പസംഗമത്തിന്റെ ശോഭ കെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
