ഹ്യൂസ്റ്റണില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

ഹ്യൂസ്റ്റണില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു


ഹ്യൂസ്റ്റണ്‍ (ടെക്‌സസ്): എറണാകുളം കാഞ്ഞിരമറ്റം കരേടത്ത് വീട്ടില്‍ അജീത്ത് കരേടത്തിന്റെയും പന്തളം അരുണ്‍ നിവാസില്‍ സുജ (അനീഷ്യ) റൗത്തര്‍ കരേടത്തിന്റെയും മകന്‍ ആഷിഫ് കരേടത്ത് (29) ഹ്യൂസ്റ്റണില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു.

കാഞ്ഞിരമറ്റം കരേടത്ത് വീട്ടില്‍ അബൂബക്കര്‍-നബീസ ദമ്പതികളുടെയും പന്തളം അരുണ്‍ നിവാസില്‍ സുലൈമാന്‍-സുബൈദ ദമ്പതികളുടെയും പേരക്കുട്ടിയാണ്. സഹോദരി: ആയിഷ കരേടത്ത്.

മൃതസംസ്‌കാരം ഹ്യൂസ്റ്റണില്‍ നടത്തും. ജനാസയുടെ സമയം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നവംബര്‍ 28 ശനിയാഴ്ച അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.