എം വി ജയരാജന് വാഹനാപകടത്തില്‍ പരുക്ക്

എം വി ജയരാജന് വാഹനാപകടത്തില്‍ പരുക്ക്


കണ്ണൂര്‍: സി പി എം നേതാവ് എം വി ജയരാജന് വാഹനാപകടത്തില്‍ പരുക്കേറ്റു. അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴിലോട് വച്ച് ജയരാജന്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. താടിക്കാണ് പരുക്കേറ്റത്.