അച്ഛനെ കൊന്നയാളെ വെടിവെച്ചു കൊന്നു

അച്ഛനെ കൊന്നയാളെ വെടിവെച്ചു കൊന്നു


അങ്കമാലി: അങ്കമാലി മഞ്ഞപ്രയില്‍ മധ്യവയസ്‌കനെ വെടിവച്ച് കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി കിലുക്കന്‍ ജോസ് ആണ് പോളിയുടെ വെടിയേറ്റ് മരിച്ചത്. 

കൊലയ്ക്ക് ശേഷം പ്രതി തോക്കുമായി അയ്യമ്പുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മഞ്ഞപ്ര കൊതായി പാലത്തിന് സമീപം വച്ചായിരുന്നു സംഭവം. പാലത്തിന് സമീപമുള്ള തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ജോസ്. പിന്തുടര്‍ന്ന് എത്തിയ പോളി ജോസിനെ വെടിവയ്ക്കുകയായിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മുന്‍ വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് വിവരം. പോളിയുടെ അച്ഛനെ ജോസാണ് കൊലപ്പെടുത്തിയത്.