പാലക്കാട്: പാലക്കാട് ആര്‍ ഡി ഒ ഓഫിസില്‍ നിയമസഭാ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിക്കാനെത്തിയ രമേഷ് പിഷാരടിക്ക് ആശംസ അറിയിച്ച് മമ്മൂട്ടിയുടെ വീഡിയോ കോള്‍. മമ്മൂക്കാ, നോമിനേഷന്‍ കൊടുക്കുകയാണ് കേട്ടോ എന്നു പിഷാരടി മമ്മൂട്ടിയോട് പറഞ്ഞു. പിഷാരടിക്ക് മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നു.
ശനിയാഴ്ച പാലക്കാട് ആര്‍ ഡി ഒ ഓഫീസില്‍ വരണാധികാരിക്ക് മുമ്പാകെയാണ് രമേഷ് പിഷാരടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ഡി സി സി ഓഫീസില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പിഷാരടി എത്തിയത്. പാലക്കാട്ടെ മുന്‍ എം എല്‍ എയും വടകര എം പിയുമായ ഷാഫി പറമ്പിലും പിഷാരടിക്കൊപ്പമുണ്ടായിരുന്നു.
അതിനിടെയാണ് മമ്മൂട്ടിയുടെ വിഡിയോ കോള്‍ എത്തിയത്. നിര്‍മാതാവ് ആന്റോ ജോസഫാണ് മമ്മൂട്ടിയുടെ ഫോണ്‍ കോള്‍ രമേഷ് പിഷാരടിക്ക് കൈമാറിയത്. ഷാഫി പറമ്പിലും മമ്മൂട്ടിയോട് സംസാരിച്ചു. മമ്മൂട്ടിയെ കണ്ടതോടെ അണികളും ആവേശത്തിലായി.
