കരുവന്നൂർ സഹകരണബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം

കരുവന്നൂർ സഹകരണബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം


തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്കിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. മുഴുവൻ സീറ്റുകളും എൽഡിഎഫ് പ്രതിനിധികൾ വിജയിച്ചു. രണ്ടു സീറ്റിൽ നേരത്തെതന്നെ സിപിഎം സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പത്ത് വർഷത്തിന് ശേഷമാണ് കരുവന്നൂർ സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 11 സീറ്റുകളിലാണ് മത്സരം നടന്നത്.സിപിഎമ്മും ബിജെപിയുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. കോൺഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.
അടുത്തിടെ, കേളത്തിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പ്. കാലങ്ങളായി സി.പി.എം ഭരിച്ചിരുന്ന ബാങ്കുമായി ബന്ധപ്പെട്ട് കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് ഉയർന്നത്. പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പുവിവരം പുറത്തുവന്നത്. 300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യനിഗമനം. ഉന്നതതല കമ്മിറ്റി നടത്തിയ വിശദ പരിശോധനയിൽ ക്ക് യെ 219 കോടിയുടെ ക്രമക്കേടുണ്ടായെന്നാണ് കണ്ടെത്തൽ. 2020 മുതൽ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ക്രമക്കേടും തട്ടിപ്പും കണ്ടെത്തി ബാങ്ക് സെക്രട്ടറി പരാതി നൽകി പോലീസ് കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചുവിടുകയായിരുന്നു.