ആരോഗ്യമന്ത്രിയെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ല; മന്ത്രിയാണ് ആക്രോശിച്ചത്: വി ഡി സതീശന്‍

ആരോഗ്യമന്ത്രിയെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ല; മന്ത്രിയാണ് ആക്രോശിച്ചത്: വി ഡി സതീശന്‍


തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്ന വാദം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതില്‍ പ്രവര്‍ത്തകര്‍ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായത്. ഇത് വാര്‍ത്താ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

മൂന്നോ നാലോ കെ എസ് യു പ്രവര്‍ത്തകര്‍ മാത്രമായിരുന്നു പ്രതിഷേധത്തിനെത്തിയത്. 35 ഓളം പൊലീസുകാര്‍ ഉണ്ടായിരുന്നു. മന്ത്രിയാണ് ആക്രോശിച്ച് പ്രവര്‍ത്തകരുടെ നേരേ എത്തിയത്. അതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വിഷയം പാര്‍ട്ടി കൃത്യമായി പരിശോധിക്കുമെന്നും കെ എസ് യു പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.