കേരളത്തിലെ പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ വോട്ടര്‍മാര്‍ 269953644

കേരളത്തിലെ പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ വോട്ടര്‍മാര്‍ 269953644


തിരുവനന്തപുരം: കേരളത്തില്‍ എസ് ഐ ആറിനെ തുടര്‍ന്ന് പുതിയ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കേരളത്തില്‍ 26953644 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 13126048 പുരഷന്മാരും 13827319 സ്ത്രീകളും 227 പേര്‍ ഭിന്നലിംഗക്കാരുമാണ്. അന്തിമ വോട്ടര്‍പട്ടിക പ്രകാരം 18- 19 വയസ്സ് പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 424518 ആണ്.

ഫോം 6 വഴി 13,51,151 അപേക്ഷകളും ഫോറം 6എ വഴി 159111 അപേക്ഷകളും ഫോം 8 വഴി 393333 അപേക്ഷകളുമാണ് സ്വീകരിച്ചത്. 

നേരത്തെ 2025 ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 25442352 പേരാണ് വോട്ടര്‍മാരായി ഉണ്ടായിരുന്നത്. ആകെ 53229 പേരെ ഒഴിവാക്കിയതായി കണക്കില്‍ പറയുന്നു. 

അന്തിമ വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരുടേയോ അസിസ്റ്റന്റ് തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരുടേയോ ഓഫിസുകളില്‍ പ്രദര്‍ശിപ്പക്കും. അന്തിമ വോട്ടര്‍പട്ടിക മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ https://ceo.kerala.gov.in ലഭ്യമാണ്. 

18- 19 പ്രായപരിധിയിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്ത ആദ്യമായി വോട്ട് ചേര്‍ക്കുന്നവര്‍ക്കും താമസം മാറുകയും തിരുത്തലുകള്‍ക്കായി അപേക്ഷിക്കുകയും ചെയ്ത നിലവിലുള്‌ല വോട്ടര്‍മാര്‍ക്കും ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വഴി വിലാസത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. 

2026 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാവുകയും തീവ്രപുതുക്കല്‍ സമയത്ത് പേര് ചേര്‍ക്കാന്‍ കഴിയാതിരിക്കുകയും ചെയ്തവര്‍ക്കും 2026 ജനുവരി ഒന്നിന് ശേഷം 18 വയസ്സ് പൂര്‍ത്തിയാകുന്ന ഭാവി വോട്ടര്‍മാര്‍ക്കും https://voters.eci.gov.in വഴിയോ ECINET മൊബൈല്‍ ആപ്പ് വഴിയോ ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫിസര്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്. വോട്ടര്‍ പട്ടിക പരിശോധിക്കണമെന്നും ആവശ്യമെങ്കില്‍ പേര് ചേര്‍ക്കുന്നതിനോ മാറ്റങ്ങള്‍ വരുത്തുന്നതിനോ ഒഴിവാക്കുന്നതിനോ ഉള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ മുഖേന സമര്‍പ്പിക്കാവുന്നതാണെന്നും അറിയിച്ചു. 

പുറത്തിറക്കിയ വോട്ടര്‍ പട്ടിക പ്രകാരം വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍- 640947. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ്- 3615970.