അടൂർ കടമ്പനാട് പാർഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതരുടെ പ്രവേശനം: ആചാരലംഘനമില്ലെന്ന് ഹൈക്കോടതി

അടൂർ കടമ്പനാട് പാർഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതരുടെ പ്രവേശനം: ആചാരലംഘനമില്ലെന്ന് ഹൈക്കോടതി


കൊച്ചി :  അടൂർ കടമ്പനാട് പാർഥസാരഥിക്ഷേത്രത്തിൽ ഓർത്തഡോക്‌സ് സഭ കടമ്പനാട് ഭദ്രാസനാധിപൻഡോ. സഖറിയാസ് മാർ അപ്രേമും മറ്റൊരു പുരോഹിതനും പ്രവേശിച്ച് പ്രാർത്ഥന നടത്തിയ സംഭവത്തിൽ ആചാരലംഘനമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തെചോദ്യം ചെയ്ത് സനിൽ നാരായണൻ നമ്പൂതിരി നൽകിയ ഹർജി ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് തള്ളി.

തന്ത്രിയുടെ അനുമതിയോടെയാണ് സഖറിയാസ് മാർ അപ്രേംക്ഷേത്രത്തിൽ പ്രവേശിച്ചതെന്ന്‌കോടതി ചൂണ്ടിക്കാട്ടി. അതിഥികളെ ബഹുമാനിക്കുന്നത്‌ക്ഷേത്രസംസ്‌കാരത്തിന്റെ ഭാഗമാണെന്നും പുരോഹിതന്റെ അഭ്യർത്ഥന പ്രകാരമാണ് പ്രവേശനം അനുവദിച്ചതെന്നും ബെഞ്ച് നിരീക്ഷിച്ചു.ക്ഷേത്രാചാരങ്ങളിൽ അവസാന വാക്ക് തന്ത്രിക്കാണെന്നും അദ്ദേഹത്തിന്റെ അനുമതിയോടെയുള്ള അതിഥി സന്ദർശനംക്ഷേത്രപ്രവേശനാവകാശത്തിൽ നിന്ന് വ്യത്യസ്തമാണെന്നുംകോടതി വ്യക്തമാക്കി. ഇത്തരം സന്ദർശനങ്ങൾ നിയമമോ ചട്ടമോ ആചാരങ്ങളോ ലംഘിക്കുന്നതല്ലെന്നുംകോടതി കൂട്ടിച്ചേർത്തു.

2023 സെ്ര്രപംബർ 7ന് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചശോഭായാത്ര ഉദ്ഘാടനം ചെയ്യാനാണ് സഖറിയാസ് മാർ അപ്രേം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തെ തുടർന്ന് ക്ഷേത്രോപദേശക സമിതി തന്ത്രിയുടെ അനുമതി വാങ്ങിയശേഷമാണ് പ്രവേശനം അനുവദിച്ചത്.

അതേസമയം,ക്ഷേത്രങ്ങളിൽ അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കണമോ എന്നത് സർക്കാർ പരിശോധിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. വിഷയത്തിൽ തന്ത്രിമാരോടുംദേവസ്വംബോർഡുമായും മതപണ്ഡിതരുമായും കൂടിയാലോചിച്ച് സർക്കാർ ഉചിതമായ തീരുമാനമെടുക്കാമെന്നുംകോടതി നിർദേശിച്ചു.

1965ലെ ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തിൽ അഹിന്ദുക്കൾക്ക്‌ക്ഷേത്രപ്രവേശനം നിഷേധിക്കുന്നില്ലെന്നും എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ ചട്ടം 3(എ)യിലാണ് അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് പറയുന്നതെന്നുംകോടതി വ്യക്തമാക്കി. നിയമവും ചട്ടവും തമ്മിൽ വിരുദ്ധത ഉണ്ടെങ്കിൽ നിയമത്തിനാണ് മുൻഗണനയെന്ന സുപ്രീംകോടതി വിധിയും ബെഞ്ച് ഓർമ്മിപ്പിച്ചു.