എസ് എസ് കെ ഫണ്ട് നല്‍കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു

എസ് എസ് കെ ഫണ്ട് നല്‍കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു


തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളാ ഫണ്ട് (എസ് എസ് കെ) നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എസ് എസ് കെ ഫണ്ട് ഉടന്‍ കേരളത്തിന് അനുവദിക്കണമെന്നാണ് കേന്ദ്രവിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടു വര്‍ഷമായി സംസ്ഥാനത്തിന് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നും വിഭ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള ഫണ്ടും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള ഫണ്ടും അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. 1,158 കോടി രൂപയാണ് ലഭിക്കാനുള്ളതെന്നും ഒന്നാം ഗഡുവായി 92.41 കോടി രൂപ മാത്രമാണ് ലഭിച്ചതെന്നും കേന്ദ്രത്തിന് അയച്ച കത്തില്‍ പറയുന്നു.