തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം 15ന് ഉച്ചയ്‌ക്ക് പ്രഖ്യാപിക്കും. പൊതിവിദ്യാഭ്യാസ സെക്രട്ടറിയും ഡി.ജി.ഇയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിനായി പുതിയ വിദ്യാഭ്യാസ മന്ത്രിയെ കാത്തിരിക്കേണ്ടെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി അദ്ധ്യക്ഷന്‍ വിദ്യാഭ്യാസ വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഫല പ്രഖ്യാപനം വൈകിയാല്‍ പ്ലസ് വണ്‍ പ്രവേശനത്തെ അടക്കം ബാധിക്കുമെന്നതിനാലാണ് മുന്‍ നിശ്ചയപ്രകാരമുള്ള പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്.
പുതിയ വിദ്യാഭ്യാസ മന്ത്രിക്കായി കാത്തിരിക്കില്ല; എസ്.എസ്.എല്‍.സി ഫല പ്രഖ്യാപനം നാളെ
