തിരുവനന്തപുരം: മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം ജില്ലയുടെ ചുമതല സി.പി.ജോണിനാണ്. കണ്ണൂർ സണ്ണി ജോസഫിന്. കെ.എം.ഷാജിക്കാണ് കാസർകോട് ജില്ലയുടെ ചുമതല. ജില്ലയിലെ കാര്യങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതലയാണ് മന്ത്രിമാർക്കുള്ളത്.
മന്ത്രിമാരും ചുമതലയുള്ള ജില്ലയും: ഷിബു ബേബി ജോൺ- കൊല്ലം, പി.സി.വിഷ്ണുനാഥ്- പത്തനംതിട്ട, എം.ലിജു- ആലപ്പുഴ, മോൻസ് ജോസഫ്- കോട്ടയം, അനൂപ് ജേക്കബ്- ഇടുക്കി, റോജി.എം.ജോൺ- എറണാകുളം, ഒ.ജെ.ജെനീഷ്- തൃശൂർ, എൻ.ഷംസുദ്ദീൻ- പാലക്കാട്, പി.കെ.ബഷീർ- മലപ്പുറം, എ.പി.അനിൽകുമാർ- കോഴിക്കോട്, ടി.സിദ്ദിഖ്- വയനാട്.
തിരുവനന്തപുരം ജില്ലയുടെ ചുമതല സി.പി.ജോണിന്; കണ്ണൂർ സണ്ണി ജോസഫിന്
