കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്


തിരുവനന്തപുരം: പതിനാറാം നിയമസഭയിലേക്കുള്ള 140 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി കേരളം ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക് കടക്കുന്നു. 883 സ്ഥാനാർഥികൾ മത്സരിക്കുന്ന ഈ തിരഞ്ഞെടുപ്പിൽ, 53,984 സർവീസ് വോട്ടർമാർ ഉൾപ്പെടെ ആകെ 2,71,96,936 വോട്ടർമാരാണ് പങ്കാളികളാകുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ടെടുപ്പ് നടക്കും.

140 മണ്ഡലങ്ങളിലായി 30,495 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും, ഇതിൽ 24 എണ്ണം അനുബന്ധ ബൂത്തുകളാണെന്നും അധികൃതർ അറിയിച്ചു. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ വൈകിട്ട് തന്നെ പൂർത്തിയായിട്ടുണ്ട്.

ഒരു ബൂത്തിൽ പരമാവധി 1,200 വോട്ടർമാർ എന്ന മാനദണ്ഡം പാലിക്കാൻ, കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 5,000ത്തിലധികം ബൂത്തുകൾ ഇത്തവണ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതിലൂടെ വോട്ടർമാർക്ക് നീണ്ട നിരയിൽ കാത്തുനിൽക്കേണ്ട സാഹചര്യം കുറയുംെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ. സുരക്ഷാ ക്രമീകരണങ്ങളും ശക്തമായി ഒരുക്കിയിട്ടുണ്ട്.

അസമിലും പുതുച്ചേരിയിലും ഇന്ന് തന്നെ വോട്ടെടുപ്പ് നടക്കുന്നു.