പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ലെന്ന് കെ സുധാകരന്‍

പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ലെന്ന് കെ സുധാകരന്‍


ന്യൂഡല്‍ഹി: കാത്തിരുന്നവര്‍ക്ക് നിരാശ. കെ സുധാകരന്‍ മത്സരിക്കുന്നില്ല, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എതിരുമില്ല. 

താന്‍ പാര്‍ട്ടിയെ എതിര്‍ക്കുന്നില്ലെന്നും തന്നേക്കാള്‍ എത്രയോ വലുതാണ് പാര്‍ട്ടിയെന്നും പറഞ്ഞ കെ സുധാകരന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം കിട്ടുമെങ്കില്‍ മത്സരിക്കുമെന്നും ഇല്ലെങ്കില്‍ മത്സര രംഗത്തില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. 


പാര്‍ട്ടിയെ എത്രയോ വലുതാണെന്നും താന്‍ എത്രയോ ചെറുതാണെന്നും പാര്‍ട്ടിയെ വെല്ലുവിളിക്കാനൊന്നും താനില്ലെന്നും കോണ്‍ഗ്രസിന് വിധേയപ്പെട്ടു നില്‍ക്കാനാണ് തീരുമാനമെന്നും കെ സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.