കണ്ണൂരില്‍ കെ. സുധാകരനും കോന്നിയില്‍ അടൂര്‍പ്രകാശിനും മത്സരിക്കാന്‍ ഇളവ് നല്‍കി ഹൈക്കമാന്‍ഡ്

കണ്ണൂരില്‍ കെ. സുധാകരനും കോന്നിയില്‍ അടൂര്‍പ്രകാശിനും മത്സരിക്കാന്‍ ഇളവ് നല്‍കി ഹൈക്കമാന്‍ഡ്


ന്യൂഡല്‍ഹി കണ്ണൂരില്‍ മത്സരിക്കാന്‍ ഉറച്ചുനിന്ന കെ. സുധാകരന്റെ പിടിവാശിക്ക് മുന്നില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കീഴടങ്ങി. കെ. സുധാകരന് സീറ്റ് നല്‍കാന്‍ ഹൈക്കമാന്റില്‍ ധാരണയായി. എം.പി മാര്‍ മത്സരിക്കേണ്ട എന്ന തീരുമാനത്തില്‍ സുധാകരന് ഇളവു നല്‍കാനാണ് തീരുമാനം. അടൂര്‍ പ്രകാശിനും ഇളവ് നല്‍കുമെന്നാണ് സൂചന. കോന്നിയില്‍ അടൂര്‍ പ്രകാശ് സ്ഥാനാര്‍ഥിയാകും. പാര്‍ട്ടി അനുവദിച്ചില്ലെങ്കിലും ഇരുവരും മത്സരിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. അനുനയ ശ്രമങ്ങള്‍ നടത്തിയിട്ടും വഴങ്ങാന്‍ കൂട്ടാക്കിയതുമില്ല.