തന്ത്രി കണ്ഠരര് രാജീവരുടെ പേരില്‍ രണ്ടു കോടിയിലേറെ നിക്ഷേപം

തന്ത്രി കണ്ഠരര് രാജീവരുടെ പേരില്‍ രണ്ടു കോടിയിലേറെ നിക്ഷേപം


കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരരുടെ സാമ്പത്തിക സ്രോതസിന്റെ വിവരങ്ങള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയുടെയും നിക്ഷേപമുണ്ടെന്ന് എസ് ഐ ടി കോടതിയെ അറിയിച്ചു.

കുന്നത്തുകളത്തില്‍ ചിട്ടി ഫണ്ട്‌സ് എന്ന സ്ഥാപനത്തില്‍ തന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് നിക്ഷേപമുള്ളതായും കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി 2004 മുതല്‍ തന്ത്രിക്ക് ബന്ധമുള്ളതായും എസ് ഐ ടി കോടതിയെ അറിയിച്ചു.