കൊച്ചി: നടിയും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ശ്വേത മേനോനെതിരായ ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കി. അശ്ലീല സിനിമകളില്‍ അഭിനയിച്ചു എന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നുമുള്ള പരാതിയില്‍ സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഇതാണ് ഹൈകക്കോടതി റദ്ദാക്കിയത്.
എഫ് ഐ ആറില്‍ പറഞ്ഞ വകുപ്പുകള്‍ നില നില്‍ക്കില്ലെന്നും പരാതിക്കാരന്‍ ഗൂഢലക്ഷ്യത്തോടെയും വ്യക്തി വൈരാഗ്യത്തിന്റേയും പേരിലാണ് കേസ് നല്‍കിയതെന്നും കോടതി കണ്ടെത്തുകയായിരുന്നു. അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കൊടുത്ത പരാതി ദുരുദ്ദേശപരമാണെന്നും നിരീക്ഷിച്ച കോടതി കേസ് റദ്ദാക്കുകയായിരുന്നു.
