കേരളത്തില്‍ കനത്ത പോളിംഗ്; സമയം കഴിഞ്ഞിട്ടും ബൂത്തുകളില്‍ നീണ്ടനിര

കേരളത്തില്‍ കനത്ത പോളിംഗ്; സമയം കഴിഞ്ഞിട്ടും ബൂത്തുകളില്‍ നീണ്ടനിര


തിരുവനന്തപുരം: കേരളത്തില്‍ വോട്ടെടുപ്പ് സമയം അവസാനിച്ചിട്ടും പോളിംഗ് ബൂത്തുകളില്‍ വലിയ തിരക്ക്. സംസ്ഥാനത്ത് കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്.

സമയം കഴിഞ്ഞതിനാല്‍ ബൂത്തുകളില്‍ വരി നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാനുള്ള അവസരമുണ്ടാവുക. അവസാന കണക്കുകള്‍ വരാന്‍ ഇനിയും വൈകുമെങ്കിലും നിരവധി മണ്ഡലങ്ങളില്‍ പോളിങ് 80 ശതമാനം കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് 75.1 ശതമാനം വോട്ടു രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. 

കുന്നത്തുനാട്, കുന്നമംഗലം, ചിറ്റൂര്‍, അരൂര്‍ മണ്ഡലങ്ങളില്‍ പോളിങ് 80 ശതമാനം കടന്നു.